Behold Nila, my celestial flower blooms on the moon,
Soaking the senses like pearly white droplets
How many memories we reaped as stories in the sun drenched fields where the dreams thirsted for survival?
She wept beyond a morning, and the Western Ghats ended in new sins
Time said it should start getting dark, no rain, no sun, no wind arrived home,
Again, the decades have been like this in many ways
I wandered away for many seasons in the wrong direction,
Around the temple, I flew far and wide, clutching the longing petals in your prayers..
Like an errand, the recalls were springing up from the soil as rivers and trees in the form of humans to measure love.
©𝓡𝓪𝓱𝓾𝓵
നോക്കൂ നിളാ, നിലാവിൽ വിരിഞ്ഞൊരെൻ വാനം
തൂവെള്ളത്തുള്ളികളായിറ്റി യിറ്റി മനസ്സിൽ തോർന്നതും
ഓർമ്മകൾദാഹിച്ചൊരാര്യൻപാടങ്ങളിൽ അതിജീവനകഥകളായി നാംകൊയ്തകിനാക്കാളിന്നെത്രയോ?
ഒരുപുലരിക്കിപ്പുറം അവളൊന്നുകരഞ്ഞതും പുതുപാതകങ്ങളിൽ പശ്ചിമം നിലച്ചുപോയ സ്വപ്നവും ശ്വാസവും
കാലം പറഞ്ഞു കറുത്തുതുടങ്ങണം മഴയില്ല വെയിലില്ല മാരുതൻ വന്നീല,
പിന്നെയും പതിറ്റാണ്ടുകൾ പലവിധമന്യോന്യം ഇങ്ങനെ
ദിശതെറ്റിടാം ഋതുക്കളിലൊഴിഞ്ഞുപോ കിലും അമ്പലംചുറ്റും നിൻ പ്രാർത്ഥനകളിൽ ഞാൻ ചെമ്പനീരിതളിറുക്കി ദൂരെ പറന്നതും
അനന്തരമൊരു നിയോഗം
പോലെ മണ്ണിലേക്കോർമ്മകൾ നീരുറഞ്ഞു
പുഴകളായനുരാഗമളക്കുമ്മരങ്ങളായി മനുഷ്യൻ
(The translation of the poem is above. Thanks for reading)
Comments